റംസാൻ മാസപ്പിറവി കാണുന്ന സമയത്ത് ചൊല്ലേണ്ട ദിക്ർ | Ramadan hilal

  



 മാസപ്പിറവി ദൃശ്യമാകുമ്പോൾ അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹത്തിൽ അവനെ വാഴ്ത്തിയും ആഗതമായ മാസത്തിന്റെ അപകടങ്ങളിൽ നിന്ന് അഭയം തേടിയും നടത്തേണ്ട പ്രാർത്തനയുടെ വചനങ്ങൾ നബി(സ) തങ്ങൾ പഠിപ്പിച്ചു. ത്വൽഹത്ത്(റ)നിന്ന് നിവേദനം: നബി(സ)മാസപ്പിറവി കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്.


اللَّهُ أَكبرُ  ۞ اللَّهُمَّ أَهِلَّهُ عَلَيْنَا بِالْأَمْنِ وَالْإِيمَانِ ۞ وَالسَّلَامَةِ وَالْإِسْلَامِ ۞ وَالتَّوْفِيقِ لِمَا تُحِبُّ وَتَرْضَى ۞ رَبُّنَا وَرَبُّكَ اللَّهُ 


അല്ലാഹു മഹാനാണ്, അല്ലാഹുവേ, ഈ ചന്ദ്രപ്പിറവിയെ നീ ഞങ്ങൾക്ക് നിര്‍ഭയത്വവും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ, നീ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ കാര്യങ്ങൾ ചെയ്യാൻ സൗഭാഗ്യം നൽകേണമേ, ഞങ്ങളുടെയും നിന്റെയും (ചന്രൻ) നാഥൻ അല്ലാഹുവാണ്.


O Allah, let this moon appear on us with security and Iman; with safety and Islam. and with ability for us to practice such actions which You love. (O moon!) Your RABB and mine is Allah.


നേരിൽ മാസപ്പിറവി കണ്ടവർക്ക് മാത്രമല്ല മാസം പിറന്നു എന്ന് അറിഞ്ഞവർക്കും ഈ പ്രാർത്ഥന സുന്നത്താണ്

ഏറെ പുണ്യമേറിയ ഈ പ്രാർത്ഥന നാം പതിവാക്കുക. അപകടങ്ങളിൽ നിന്നും പൈശാചിക ദുർബോധനങ്ങളിൽ നിന്നും ഇത് വലിയ കവചവും രക്ഷയുമാണ്.


വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉 CLICK HERE

Post a Comment

Previous Post Next Post
close
Join WhatsApp Group