Temporary Job Vacancies in Kerala Govt
About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for anyone Does not provide Opportunities..Just informing below
Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.
കേരള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ വന്നിടുള്ള ഒഴിവുകൾ സ്ത്രീകൾക്കും പുരുഷനും ഉൾപ്പെടെ ജോലി നേടാവുന്ന വിവിധ ...
കേരള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ
വിവിധ ജില്ലകളിൽ വന്നിടുള്ള ഒഴിവുകൾ സ്ത്രീകൾക്കും പുരുഷനും ഉൾപ്പെടെ ജോലി നേടാവുന്ന വിവിധ തരത്തിൽ ഉള്ള അവസരങ്ങൾ, പോസ്റ്റ് പൂർണ്ണമായും വായിക്കു നേരിട്ട് ജോലി നെടു
✅️ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റായും യോഗ്യതകൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 19ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 22 ന് 11 മണിയ്ക്ക് അഭിമുഖം നടക്കും
✅️ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 22ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 27ന് രാവിലെ 11ന് അഭിമുഖം നടക്കും.
✅️ ഹെൽത്ത് കോ-ഓർഡിനേറ്റർ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) ഡി പി എം എസ് യുവിൽ താത്കാലിക കരാറടിസ്ഥാനത്തിൽ ജില്ലാ അർബ്ബൻ ഹെൽത്ത് കോ-ഓർഡിനേറ്ററെ നിയമിക്കുന്നതിന് തെരഞ്ഞെടുക്കുന്നതിന് പരീക്ഷ / അഭിമുഖം നടത്തും.
യോഗ്യത: എം ബി എ / എം എസ് ഡബ്ള്യു / എം പി എച്ച് / എം എച്ച് എ ബിരുദം (റെഗുലർ). ആരോഗ്യമേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി: 2022 നവംബർ 30ന് 40 വയസ്സ് കവിയരുത്. ശമ്പളം: 25000 രൂപ.
താൽപ്പര്യമുള്ളവർ ജനന തിയ്യതി,യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇമെയിൽ ഐ ഡി)സഹിതം അപേക്ഷ 2022 ഡിസംബർ 23ന് വൈകിട്ട് 5ന് മുൻപായി ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പരീക്ഷ / ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824
✅️ കൊണ്ടോട്ടിയില്‍ തൊഴില്‍ മേള 24 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2022 ഡിസംബര്‍ 24 ന് രാവിലെ 10.30 മുതല്‍ കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.jobfest.kerala.gov.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04832734737.
✅️ബ്ലോക്ക് ടെക്നോളജി മാനേജര്‍: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയില്‍ (ആത്മ) കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് ടെക്നോളജി മാനേജറെ നിയമിക്കുന്നു. 20-നും 45-നും മധ്യേ പ്രായവും കൃഷി, വെറ്ററിനറി, മൃഗസംരക്ഷണം, ഫിഷറീസ്, ഡയറി ടെക്നോളജി എന്നീ മേഖലയില്‍ ബിരുദാന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം 2022 ഡിസംബര്‍ 21-ന് രാവിലെ 11-ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസില്‍ എത്തണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2962961
✅️ ഡാറ്റ അനലിസ്റ്റ് നിയമനം
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത. 01.12.2022ൽ പരമാവധി 35 വയസ്. 850 രൂപയാണ് പ്രതിദിന വേതനം (പരമാവധി 22,950 രൂപ പ്രതിമാസം). കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in.
✅️ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഒഴിവ്
തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് (എപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 2022 ജനുവരി 1ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 65000 രൂപ. എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്ട്രേഷൻ, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഉദ്യാഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
✅️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
✅️ സ്റ്റെനോഗ്രാഫർ ഒഴിവ്
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പതിനഞ്ചു ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷ
✅️ലാബ് ടെക്നഷ്യന്‍ നിയമനം: അഭിമുഖം 22-ന്
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ താത്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഡി.എം.എല്‍.ടി./ ബി.എസ്‌സി. എം.എല്‍.ടി. യോഗ്യതയും സര്‍ക്കാര്‍ മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്കാണ് അവസരം. പ്രായം 20-നും 40-നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22-ന് രാവിലെ 10-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2282367.
✅️ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട്
വനിതാ ശിശു വികസന വകുപ്പ്-തൃശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ റിസോഴ്സ് സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പാർടൈമായി നിയമിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക. പ്രവൃത്തി പരിചയം അഭിലഷണീയം. അപേക്ഷ അയക്കേണ്ട വിലാസം- ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാംനില സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, ത്യശൂർ: 680003. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20, ഫോൺ : 04872364445
✅️ എന്യൂമറേറ്റര്‍ ഒഴിവ്
പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല വിവര ശേഖരണത്തിന് എന്യൂമറേറ്ററെ ആവശ്യമുണ്ട്. പ്ലസ് ടു /തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. സ്വന്തമായി ആന്‍ഡ്രോയ്ഡ് ഫോണും അത് ഉപയോഗിക്കാന്‍ അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 17, 19 തീയതികളില്‍ വൈകീട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി വലിയങ്ങാടിയിലുള്ള പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊടുമ്പ്, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി, കേരളശ്ശേരി, കോങ്ങാട്, പറളി, മുണ്ടൂര്‍, മണ്ണൂര്‍ പഞ്ചായത്തുകളിലേക്കും പാലക്കാട് നഗരസഭയിലേക്കുമാണ് എന്യൂമറേറ്റര്‍മാരെ ആവശ്യം. ഒരു വാര്‍ഡിന് പരമാവധി 3600 രൂപ വരെ ഹോണറേറിയം ലഭിക്കും. ഫോണ്‍: 0491 2910466, 9947143913.
Post a Comment