KERALA JOB VACANCY - 2022
About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for anyone Does not provide Opportunities..Just informing below
Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.
കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍ അറിയാം.KERALA JOB VACANCY
സെക്യൂരിറ്റി ഒഴിവ്
പട്ടാമ്ബി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ഒഴിവ്. പ്രായം 40 കവിയരുത്. ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത എക്‌സ് സര്‍വീസ്മാന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്-തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466-2950400.
കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം. പ്രായപരിധി 2022 ജനുവരി ഒന്നിന് 26 ് കവിയരുത്. ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വകലാശാല ബിരുദം, കമ്ബ്യൂട്ടര്‍ പരിജ്ഞാനം (ഡി.സി.എ/പി.ജി.ഡി.സി.എ തത്തുല്യം) ആണ് യോഗ്യത. പരിശീലന കാലാവധി ഒരു വര്‍ഷം. 9000 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് ഫോട്ടോയുമായി ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ജില്ലാ ഓഫീസില്‍ 2023 ജനുവരി നാലിന് രാവിലെ 11 നകം എത്തണം. ബോര്‍ഡില്‍ കൊമേഴ്സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2505542.
ടീച്ചര്‍ കം ആയ ഒഴിവ്
വാമനപുരം ബ്‌ളോക്ക് പഞ്ചായത്ത് 2022 - 23 വര്‍ഷം നടപ്പാക്കുന്ന കളം (ബദല്‍ കിന്റര്‍ ഗാര്‍ട്ടന്‍) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വര്‍ഗ്ഗ സങ്കേതത്തിലെ സാമൂഹിക പഠനമുറിയില്‍ കളം പദ്ധതി നടപ്പിലാക്കുന്നതിനായി "ടീച്ചര്‍ കം ആയ" തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ നിന്നുള്ളവരാകണം. ആകെ ഒഴിവുകള്‍ ഒന്ന്. വിദ്യാഭ്യാസയോഗ്യത പ്രി. പ്രൈമറി ടിടിസി / പ്ലസ് ടു/ ടി ടി സി. പ്രായപരിധി 21 മുതല്‍ 40 വയസ്. നിയമന കാലാവധി 2023 മാര്‍ച്ച് 31 വരെ. അഭിമുഖം വഴിയാണ് നിയമനം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. അപേക്ഷയില്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വാമനപുര നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബര്‍ 31.
കരിയര്‍ ഗൈഡന്‍സ് ഫാക്കല്‍റ്റി ഒഴിവ്
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷം നടപ്പാക്കുന്ന കരിയര്‍ ഗൈഡന്‍സ് (പി.എസ്.സി കോച്ചിംഗ്) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കരിയര്‍ ഗൈഡന്‍സും പി.എസ്.സി കോച്ചിംഗ് ക്ലാസും നല്‍കുന്നതിനും മദ്യം മയക്കുമരുന്ന് എന്നിവയ്ക്കെതിരെ അവബോധം നല്‍കുന്നതിനും ഫാക്കല്‍റ്റികളെ തെരഞ്ഞെടുക്കുന്നു. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഡിഗ്രി / പി.ജി പാസായിരിക്കണം. 2023 മാര്‍ച്ച് 31 വരെയാണ് സേവനകാലാവധി. അഭിമുഖം വഴിയാണ് നിയമനം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1000 രൂപ നിരക്കില്‍ വേതനം അനുവദിക്കുന്നതാണെന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വാമനപുരം നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബര്‍ 31.
ഡാറ്റാ എന്‍ട്രി താല്‍ക്കാലിക ഒഴിവ്
എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് ഐക്യൂഎസിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്ബാകെ ഹാജരാകണം.
താല്‍ക്കാലിക നിയമനം
എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് സൈബര്‍ സ്‌റ്റേഷനിലേക്ക് കമ്ബ്യൂട്ടര്‍ പരിജ്ഞാനവും ഫോട്ടോകോപ്പി എടുക്കാന്‍ അറിയുന്നതുമായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട് താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്ബാകെ ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള അഭിമുഖം ജനുവരി 4ന് രാവിലെ 10ന് കോളേജില്‍ നടക്കും. എം.എസ് സി മാത്തമാറ്റിക്സിന് 55 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വേണം. നെറ്റ്/ പി.എച്ച്.ഡി ഉള്ളവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: http://www.cpt.ac.in.
ക്ലീനര്‍/ഹെല്‍പ്പര്‍ ഒഴിവ്
തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്ലീനര്‍/ ഹെല്‍പ്പര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. ജനുവരി 17ന് രാവിലെ 11ന് മുമ്ബ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
Post a Comment