WHATSAPP USING AT A TIME IN 4 PHONE

WHATSAPP USING AT A TIME IN 4 PHONE



 WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ ഫീച്ചറിൽ ഒരേ നമ്പർ ഉപയോഗിച്ച് തന്നെ കൂടുതൽ മൊബൈലുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാനാകും.

ഏറ്റവും വലിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഒരേസമയം ചാറ്റ് അക്കൗണ്ട് നാല് ഡിവൈസുകളിൽ വരെ ഉപയോഗിക്കാവുന്ന സവിശേഷതയാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.

നിലവിൽ ഒരേ സമയം മൊബൈലിലും ഡെസ്ക്ടോപ്പിലും ഉപയോഗിക്കാവുന്നതാണ് വാട്സ്ആപ്പ്. ഇതുകൂടാതെയാണ് പുതിയ ഫീച്ചർ. പുതിയ കാലത്ത് രണ്ടിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നവരാണ് പല ഉപഭോക്താക്കളും. ഇതിനാലാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ പ്രത്യേകതയുള്ളതാകുന്നതും.

പുതിയ ഫീച്ചറിൽ ഒരേ നമ്പർ ഉപയോഗിച്ച് തന്നെ കൂടുതൽ മൊബൈലുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാനാകും.

നേരത്തേ, ഓരോ തീയതിയിലേയും ചാറ്റുകൾ സെർച്ച് ചെയ്യാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് അവതരിപ്പിക്കുന്നതായി വാർത്ത വന്നിരുന്നു. ജോലി സ്ഥലങ്ങളിലടക്കം കൂടുതൽ സമയം വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ഏറെ സഹായകമാകും. ഐഒഎസ് വെർഷനിൽ ഇത് വിജയകരമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗികമായി ഫീച്ചർ അവതരിപ്പിക്കുമ്പോൾ ഇത് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ കൂടി ലഭ്യമാകും.

കൂടാതെ, ഡാർക് മോഡ് വേർഷൻ പൊടിതട്ടിയെടുക്കാനും വാട്സ്ആപ്പ് പദ്ധിതിയിടുന്നുണ്ട്.

FOR WATCH VEDIO CLICK NOW


Post a Comment

Previous Post Next Post
close
Join WhatsApp Group