മലയാളത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നവർക്ക് വർക്ക് ഫ്രം ഹോം ജോലികൾ

എഴുതാൻ നല്ല താലപര്യം ഉള്ളവർക്കാണ് ഈ ജോലി. 

മലയാളത്തിൽ ടൈപ്പ് ചെയ്യാൻ നന്നായിട്ട് ടൈപ്പ് ചെയ്യാൻ അറിയുന്നവരും ആയിരിക്കണം. പല വിഷയങ്ങളും കൈകാര്യം ചെയ്യാനുള്ള കഴിവനുസരിച്ചാണ് നിങ്ങൾ ഓരോന്നിലേക്കും അപേക്ഷിക്കേണ്ടത്. ചെയ്യുന്ന ജോലികളുടെ ഒരു സാരാംശ പട്ടിക താഴെ കൊടുക്കുന്നു.

  

  1. ഇംഗ്ലീഷിൽ തരുന്ന ഡോക്യൂമെന്റുകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുക, ലളിതമായി വിവരിച്ചു എഴുതുക.
  2. സ്‌കൂൾ പാഠപുസ്തകങ്ങൾ മലയാളത്തിൽ വിശദമായി എഴുതുക, ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുക.
  3. ശാസ്ത്ര വിഷയങ്ങൾ മലയാളത്തിൽ ലളിതമായി വിശദീകരിക്കുക.
  4. മാനവിക വിഷയങ്ങൾ, ഭാഷാ വിഷയങ്ങൾ എന്നിവയുടെ വിശദീകരണ സഹിതമുള്ള പഠന നോട്ടുകൾ, വായിച്ചു പഠിക്കാനുള്ള നോട്ടുകൾ എന്നിവ മലയാളത്തിൽ നിർമിക്കുക.


  

നിലവിൽ ഒഴിവുള്ള വിഭാഗങ്ങൾ

ഫിസിക്സ് 

സ്‌കൂൾ തലത്തിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള ടെക്സ്റ്റ് ബുക്കുകളിൽ കാര്യങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്യുകയും, ലളിതമായി വിശദീകരിക്കുകയും ചെയ്യുന്ന തരത്തിൽ ഉള്ള പ്രബന്ധങ്ങൾ തയ്യാറാക്കണം. സമവാക്യങ്ങളും കണക്കിലെ കളികളും ഇല്ലാതെ തന്നെ, ഭാവനാത്മകമായി വസ്തുതകൾ മനസിലാവുന്ന തരത്തിൽ എഴുതണം. കടുകട്ടി ആയിട്ടുള്ള മലയാള പടങ്ങളുടെ പദാവലി ഉപയോഗിക്കേണ്ടതില്ല. അത്യാവശ്യം വരുന്ന ശാസ്ത്രീയ പദങ്ങളും, മറ്റു ടെക്നിക്കൽ പദങ്ങളും ഇംഗ്ലീഷ് പേരുകൾ തന്നെ മലയാളത്തിൽ ടൈപ്പ് ചെയ്‌താൽ മതിയാകും. ഇതിനു പുറമെ, ഇംഗ്ലീഷിലുള്ള ലേഖനങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്യുവാനും ഉണ്ടായേക്കും. 


ഫിസിക്സിൽ താല്പര്യം ഉള്ളവർ ഈ ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക


ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷയിലെ വ്യാകരണം അഥവാ ഗ്രാമർ, സ്പോക്കൺ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയുടെ ബാലപാഠങ്ങൾ അഞ്ചാം ക്ലാസിലെ ഒരു കുട്ടിക്ക് മനസിലാക്കത്തക്കവണ്ണം ഉണ്ടാക്കണം. ഇതിനായി ഏതെങ്കിലും കുറച്ചു പുസ്തകങ്ങളുടെ പിഡിഎഫ് നൽകും. അവയെ ആധാരമാക്കി ഇത്തരം സ്‌കൂൾ കുട്ടികൾക്കുള്ള പഠനം നോട്ടുകൾ മലയാളത്തിൽ ഉണ്ടാക്കണം. ശ്രദ്ധിക്കുക, ഇംഗ്ലീഷിലുള്ള ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ മലയാളത്തിൽ ടൈപ് ചെയ്തു തരണം 


ഇംഗ്ലീഷ് വിഷയത്തിൽ താലപര്യം ഉള്ളവർ ഈ ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക


കോഡിങ്‌

പൈത്തൺ ഭാഷയുടെ അടിസ്ഥാന നിയമങ്ങൾ, ലൈബ്രറികൾ,പാക്കേജുകൾ,കമാന്റുകൾ, തുടക്കക്കാർക്കുള്ള ചെറിയ പ്രോഗ്രാമുകൾ, ഉദാഹരണ പ്രോഗ്രാമുകൾ എന്നിവ പത്തം ക്ലാസ് കുട്ടികൾക്ക് മനസിലാവുന്ന രീതിയിൽ മലയാളത്തിൽ വിശദീകരിക്കുന്ന രീതിയിൽ ടൈപ് ചെയ്തുണ്ടാക്കണം. പ്രോഗ്രാമും, കമാന്റുകളും ഇംഗ്ലീഷ് വാക്കുകളിൽ തന്നെയാകാം. പൈത്തൺ കോഡിങ് ഭാഷയുടെ അടിസ്ഥാന നിയമങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. പൈത്തൺ ആദ്യമായി പേടിച്ചു തുടങ്ങുന്ന ഒരാൾക്ക് അടിസ്ഥാനം നൽകുകയും, പൈത്തൺ ഉപയോഗിക്കുന്നവരിൽ ഡിസിതനാ നിയമങ്ങൾ കൃത്യമല്ലാത്തവർക്കു വീണ്ടും പഠിക്കാനും കഴിയുന്ന രീതിയിൽ ഉള്ള വിശദീകരണങ്ങൾ ആയിരിക്കണം.   


കോഡിങ് ടൈപ്പിങ് ജോലിക്ക് ചേരാൻ താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കുക


കറന്റ് അഫയേഴ്‌സ്




തലേദിവസത്തെ പത്രങ്ങൾ വായിച്ചു, പിഎസ്‌സി,യുപിഎസ്‌സി,സിവിൽ സർവീസ് എന്നിവക്ക് പഠിക്കുന്ന കുട്ടികൾക്ക് വായിച്ചു പഠിക്കാൻ കഴിയുന്ന രൂപത്തിൽ ചോദ്യങ്ങൾ, അവക്കുള്ള ഉത്തരങ്ങൾ വിശദീകരണകുറിപ്പുകൾ എന്നിവ തയ്യാറാക്കണം. പാത്രംനോക്കി കോപ്പി അടിക്കലല്ല, ഇംഗ്ലീഷ് പത്രം നോക്കി വാർത്ത തർജമ ചെയ്യലുമല്ല. മറിച്ചു, വല്ല പ്രാധാന്യമേറിയ വാർത്തകൾ ചോദ്യം-ഉത്തരം-വിശദീകരണം എന്ന രൂപത്തിൽ നൽകാൻ കഴിയണം.

ഇതിനു താല്പര്യം ഉള്ളവർ ഈ ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക



ശ്രദ്ധിക്കുക

ഒഴിവുകൾ പരിമിതമാണ്. പരിമിതിയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തിരഞ്ഞെടുക്കുക. അപേക്ഷിക്കുന്ന എല്ലാവരെയും തിരഞ്ഞെടുക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും, തുടർന്നുള്ള ഒഴിവുകളിലേക്ക് ഇതേ ലിസ്റ്റിൽ നിന്ന് തന്നെ ആളുകളെ വിളിക്കുന്നതായിരിക്കും.

ചുരുങ്ങിയത് ഒരുമാസക്കാലം എങ്കിലും, ദിവസേന 3 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാവുന്നവരെ മാത്രമേ തിരഞ്ഞെടുക്കൂ. ടൈപ്പിങ്ങിനു കംപ്യൂട്ടറാണ് ഉത്തമം. മലയാളത്തിൽ ചെയ്യാൻ കഴിയുന്നവരെ മാത്രമാണ് തിരഞ്ഞെടുക്കുന്നത്.

മറ്റു വിഷയങ്ങൾക്കുള്ള ടൈപ്പിങ് ജോലികൾ ഉടൻ തന്നെ ലഭ്യമാകും. കാത്തിരിക്കുക. ഞങ്ങളുടെ ബ്ലോഗിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക


Post a Comment

Previous Post Next Post
close
Join WhatsApp Group