വാഹന സംബന്ധമായ 58 സേവനങ്ങൾ ഇനി ഓൺലൈനിൽ Parivahan vehicle details



posted by : jahfar cdk
ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ, വാഹന കൈമാറ്റം തുടങ്ങി വാഹനസംബന്ധമായ 58 സേവനങ്ങൾ പൂർണമായി ഓൺലൈനായി. ആധാർ അധിഷ്ഠിതമാണ് സേവനങ്ങൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ആർടി ഓഫിസിൽ പോകാതെ parivahan.gov.in വെബ്സൈറ്റ് വഴി സേവനങ്ങൾ തേടാം.

പുതിയ സേവനങ്ങൾ ഇവയാണ്


ലേണേഴ്സ് ലൈസൻസ് അപേക്ഷ, ലേണേഴ്സ്/ഡ്രൈവിങ് ലൈസൻസിലെ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്സ് എന്നിവ മാറ്റൽ, ഡ്യൂപ്ലിക്കറ്റ് ലേണേഴ്സ് ലൈസൻസ്/ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസൻസ് പുതുക്കൽ, നിലവിലുള്ള ലൈസൻസിനു പകരം പുതിയത് എടുക്കൽ, ഡിഫൻസ് ഡ്രൈവിങ് ലൈസൻസ്, പബ്ലിക് സർവീസ് വെഹിക്കിൾ ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് പുതുക്കൽ, കണ്ടക്ടർ ലൈസൻസിലെ വിവരങ്ങളിൽ മാറ്റംവരുത്തൽ, വാഹനങ്ങളുടെ താൽക്കാലിക റജിസ്ട്രേഷനും സ്ഥിരം റജിസ്ട്രേഷനും, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഫീസ് അടയ്ക്കൽ, റജിസ്ട്രേഷനുള്ള എൻഒസി, ആർസി ബുക്കിലെ വിലാസം മാറ്റൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, പുതിയ പെർമിറ്റ്, ഡ്യൂപ്ലിക്കറ്റ് പെർമിറ്റ്, പെർമിറ്റ് സറണ്ടർ, താൽക്കാലിക പെർമിറ്റ്, ഡ്യൂപ്ലിക്കറ്റ് ഫിറ്റ്‍നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ഓൺലൈനായി ലഭിക്കുന്ന സേവനങ്ങൾ.

സേവനങ്ങൾ ലഭിക്കുന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു  ഉപയോഗിക്കാം 👇👇👇👇👇


DOWNLOAD APP 👉 CLICK HERE🖱️ 
PARIVAHAN WEBSITE 👉 CLICK HERE 

#keralapolice

Post a Comment

أحدث أقدم
close
Join WhatsApp Group