Address in Aadhar can be changed easily

 

Address in Aadhaar can be changed easily; No strings attached; How to do ?


Here's how you can update your address in your Aadhaar card:

Visit the Self Service Update Portal (SSUP) at https://ssup.uidai.gov.in/web/guest/update.

Click on the "Proceed to Update Address" button.

Enter your 12-digit Aadhaar number and the captcha code, and click on the "Send OTP" button.

Enter the OTP that you received on your mobile number, and click on the "Login" button.

Click on the "Address" field to update your address.

Enter your new address, and click on the "Submit" button.

Select the document you want to use as proof of address, and click on the "Choose File" button to upload the scanned copy of the document.

Click on the "Submit Update Request" button.

Your update request will be processed and your new address will be updated in your Aadhaar card within 15 days. You can check the status of your update request by visiting the SSUP portal and clicking on the "Check Update Status" button.

ആധാറിലെ മേൽവിലാസം എളുപ്പത്തിൽ മാറ്റാം; നൂലാമാലകൾ ഇല്ല; ചെയ്യേണ്ടതിങ്ങനെ..

വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉 CLICK HERE

ആധാറിലെ വിലാസം മാറ്റാൻ ഇനി ഔദ്യോഗിക രേഖകൾ ഒന്നും തന്നെ ഹാജരാക്കേണ്ടതില്ല. യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശിക്കുന്നത് അനുസരിച്ച് ആധാറിലെ മേൽവിലാസം ഇനി എളുപ്പത്തിൽ മാറ്റാം.

മൈ ആധാർ പോർട്ടലിലൂടെ ഇത് ചെയ്യാവുന്നതാണ്. ഇതിനാവശ്യമായ ഏക കാര്യം നിങ്ങളുടെ കുടുംബനാഥന്റെ അഥവാ കുടുംബനാഥയുടെ (ഹെഡ് ഓഫ് ദ ഫാമിലി- എച്ച്ഒഎഫ്) അനുമതി മാത്രമാണ്. 18 വയസിന് മുകളിലുള്ള ആർക്കും എച്ച്ഒഎഫ് ആകാൻ സാധിക്കും.

വിലാസം മാറ്റുന്നതിനായി പ്രസ്തുത വ്യക്തിയും കുടുംബനാഥനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ ആവശ്യമാണ്. റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കേറ്റ്, പാസ്‌പോർട്ട് തുടങ്ങി രണ്ട് പേരുടെയും പേര് പരാമർശിക്കുന്ന എന്തുരേഖയും തെളിവായി സമർപ്പിക്കാം. വിലാസം മാറ്റുന്നതിനായി അപേക്ഷിക്കുമ്പോൾ എച്ച്ഒഎഫിന് ഒരു ഒടിപി നമ്പർ ലഭിക്കും. ഇത് വേരിഫൈ ചെയ്യുകയും വേണം.

രണ്ട് പേരും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനായി രേഖ നൽകാൻ കഴിഞ്ഞില്ലെങ്കിൽ കുടുംബനാഥന്റെ സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയാകും. UIDAI നിർദേശിക്കുന്ന മാതൃക പ്രകാരമാകണം സത്യവാങ്മൂലം തയ്യാറാക്കേണ്ടത്. തുടർന്ന് മൈ ആധാർ പോർട്ടൽ വഴി മേൽവിലാസം തിരുത്തുകയോ മാറ്റുകയോ ചെയ്യാം.

Change Now 👉CLICK HERE 


സാധാരണയായി നമ്മുടെ ആധാർ പുതുക്കാൻ അക്ഷയ സെന്ററിലേക്ക് പോകേണ്ടി വരാറുണ്ട്. ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം ആണ് ബാക്കി. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. അതേസമയം ഇനി ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം.

വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉 CLICK HERE

എങ്ങനെ എന്ന് അറിയാം. ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.👉 https://myaadhaar.uidai.gov.in/ ഇ വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്യണം. ആധാർ നമ്പറും കാപ്ചയും നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നൽകിയാൽ നിങ്ങൾ ആധാർ അപ്‌ഡേഷൻ പേജിലെത്തും.


ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമർപ്പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം.


അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്‌സ് ഐഡിയുടെ സ്‌കാൻഡ് കോപ്പി നൽകിയാൽ മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാർ അപ്‌ഡേഷൻ റിക്വസ്റ്റ് പോകും. തുടർന്ന് സ്‌ക്രീനിൽ നിന്ന് അക്ക്‌നോളജ്‌മെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.


ആധാർ അപ്‌ഡേറ്റ് ആയോ എന്നറിയാൻ ഇതേ വെബ്‌സൈറ്റിൽ തന്നെ ആധാർ അപ്‌ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ മതി.

Aadhar website 👉 Click here 



Post a Comment

أحدث أقدم
close
Join WhatsApp Group