COMPLAINT ABOUT AKSHAYA, REPORT NOW

 COMPLAINT ABOUT AKSHAYA, REPORT NOW



അക്ഷയ സെന്ററിനെ കുറിച്ച് പരാതിയുണ്ടോ 

പൊതുജനങ്ങൾക്ക് സർക്കാർ

E- സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നൽകുവാനാണ് അക്ഷയ സെന്ററുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.  ഉപഭോക്താക്കൾക്കുള്ള ഏതെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനായി  അക്ഷയ സെന്ററിൽ  ജനങ്ങൾ കാണത്തക്കവിധത്തിൽ പരാതി പുസ്തകം സൂക്ഷിക്കേണ്ടതാണ് .  ജനങ്ങളിൽ നിന്ന് ഈടാക്കുന്ന ഫീസിന്  കമ്പ്യൂട്ടർവൽകൃത രസീത് നൽകേണ്ടതുമാണ്.

താഴെ പറയുന്ന അപര്യാപ്തതകൾ അക്ഷയ കേന്ദ്രങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായാൽ അത് ടി സ്ഥാപനവും സർക്കാരും തമ്മിൽ ഏർപ്പെട്ടിട്ടുള്ള കരാർ ലംഘനമായി കണക്കാക്കപ്പെടും . ഈ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ള സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

സർക്കാർ ഉത്തരവ്

സ. ഉ (k)ന .24/2019/ വി. സാ. വ തീയ്യതി 30/10/2019.

1.അക്ഷയ കേന്ദ്രങ്ങൾ മുഖേന യുള്ള സേവനങ്ങൾക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സർവീസ് ചാർജുകൾ പ്രസ്താവിക്കുന്ന റേറ്റ് ചാർട്ട് പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഇല്ലെങ്കിൽ  5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്.

2. സേവനങ്ങൾക്ക് അധികനിരക്ക് ഈടാക്കാവുന്നതല്ല. അധിക ചാർജ് ഈടാക്കി എന്നത് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ പിഴ ഈടാക്കുന്നതാണ്.

3. പൊതുജനങ്ങളോട് മോശമായി പെരുമാറുക, അപേക്ഷകളിൽ തെറ്റായ വിവരം നൽകുക, ഗുണഭോക്താക്കളിൽ നിന്നും അധിക തുക സേവനദാതാവിന് ഈടാക്കി നൽകുക എന്നിവ സംബന്ധിച്ച പരാതികൾ അന്വേഷിച്ച് ശരിയെന്ന് ബോധ്യപ്പെടുക യാണെങ്കിൽ പിഴ ഈടാക്കുന്നതും വാങ്ങിയിട്ടുള്ള സർവീസ് ചാർജ്ജും അധികതുകയും  ഗുണ ഭോക്താവിന് തിരിച്ചു ലഭിക്കുന്നതുമാണ്.

അക്ഷയ സെന്ററിന്റെ സേവനത്തിൽ ഉണ്ടായ  വീഴ്ച മൂലം ഉപഭോക്താവിന് വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലേക്കുള്ള  വിവിധ പ്രവേശന പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ   നഷ്ടപ്പെടുന്ന വിഷയം അതീവ ഗൗരവമായി കാണുന്നതും ഗുരുതര കൃത്യ വിലോപമായി  കണ്ടു വിശദമായ അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുന്നതുമാ ണ്.

പരാതികൾ രജിസ്റ്റേർഡ് പോസ്റ്റിൽ, AD കാർഡ്, അക്ഷയ സെന്റർ തന്നിട്ടുള്ള രശീതി (ഉണ്ടെങ്കിൽ മതി )എന്നിവ സഹിതം അയക്കുക. പരാതിയുടെ കോപ്പികൾ സൂക്ഷിക്കുക.

മാത്രവുമല്ല,  ഉപഭോക്താവിന് അക്ഷയ സെന്ററിന്റെ സേവനങ്ങളിൽ  അപര്യാപ്തത ഉണ്ടായിട്ടുണ്ടെങ്കിൽ അത്  ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപഭോക്ത ഫോറത്തെ സമീപിക്കാവുന്നതുമാണ്.

ദുരുദ്ദേശവും കെട്ടിച്ചമച്ചതുമായ പരാതികൾ അയച്ച നല്ലരീതിയിൽ പ്രവർത്തിക്കുന്ന അക്ഷയ സെന്ററു കളെ ബുദ്ധിമുട്ടിക്കാതിരിക്കുക.

*പരാതികൾ അറിയിക്കേണ്ടത്* .

ഡയറക്ടർ, അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂർ, തിരുവനന്തപുരം-695 001

Phone-0471 2324229, 2324219

aspo@akshya.net.

Post a Comment

أحدث أقدم
close
Join WhatsApp Group