SSLC & +2 TIME TABLE and RESULT DATE PUBLISHED 2023

 SSLC & +2 TIME TABLE and RESULT DATE PUBLISHED 2023




എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; പ്ലസ് ടു മാർച്ച് മുതൽ 30 വരെ

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; പ്ലസ് ടു മാർച്ച് മുതൽ 30 വരെ


നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതും. ഒമ്പതു ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; പ്ലസ് ടു മാർച്ച് മുതൽ 30 വരെ

എസ്.എസ്.എൽ.സി

എസ്.എസ്.എൽ.സി. പരീക്ഷ (SSLC examination) 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും.

നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതും. എസ്.എസ്.എൽ.സി മൂല്യനിർണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും. എസ്.എസ്.എൽ.സിയ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകർ ഈ ക്യാമ്പുകളിൽ മൂല്യനിർണയത്തിനായി എത്തും.

ഹയർ സെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും.

രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും.

രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും.

ഹയർ സെക്കണ്ടറിയ്ക്ക് 82 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ എട്ട് മൂല്യനിർണയ ക്യാമ്പുകൾ ഉണ്ടാവും. മൂവായിരത്തി അഞ്ഞൂറ് അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കും.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Plus two ExamPlus two ExaminationSSLCsslc exam

Kerala Plus Two Public Exam Time Table 2023 (Tentative)


Dates Second Year Subjects

March 13, 2023 Sociology/ Anthropology

March 15, 2023 Chemistry/ History

March 17, 2023 Mathematics / Part 3 Language

March 20, 2023 Physics/ Economics

March 22, 2023 Geography / Music

March 24, 2023 Biology / Electronics / Political Science

March 27, 2023 Part 1 English

March 29, 2023 Part 2 Second Language / Computer Science

March 30, 2023 Philosophy / Home Science/ Gandhian Studies

Kerala Plus Two Exam Time Table 2023 Arts

Dates 2nd Year Subjects

March 13, 2023 PART – II- Languages

March 15, 2023 Part 1- English

March 17, 2023 Subsidiary

March 20, 2023 Aesthetics

March 22, 2023 Sanskrit

March 24, 2023 Main

March 27, 2023 Literature


SSLC TIME TABLE BELOW

എസ്.എസ്.എൽ.സി ടൈംടേബിൾ

09/03/2023 - ഒന്നാം ഭാഷ-പാർട്ട് 1 (മലയാളം/ തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്‍റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)/ അറബിക് (അക്കാദമിക്) /അറബിക് ഓറിയന്‍റൽ- ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)

13/03/2023 - രണ്ടാം ഭാഷ -ഇംഗ്ലീഷ്

15/03/2023 - മൂന്നാം ഭാഷ - ഹിന്ദി/ ജനറൽ നോളഡ്ജ്

17/03/2023 - രസതന്ത്രം

20/03/2023 - സോഷ്യൽ സയൻസ്

22/03/2023 - ജീവശാസ്ത്രം

24/03/2023 - ഊർജശാസ്ത്രം

27/03/2023 - ഗണിതശാസ്ത്രം

29/03/2023 - ഒന്നാം ഭാഷ-പാർട്ട് 11 (മലയാളം/ തമിഴ്/ കന്നഡ/ സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/ അറബിക് ഓറിയന്‍റൽ- രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)/ സംസ്കൃതം ഓറിയന്‍റൽ- രണ്ടാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)





Post a Comment

أحدث أقدم
close
Join WhatsApp Group